ഭൂപടം
അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത്
തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024-ലെ 2888-ാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച 06.09.2024-ലെ എൽ.എസ്.ജി.ഡി/പി.ഡി/24269/2024-ഇ.ഇ.ആർ1 നമ്പർ വിജ്ഞാപനപ്രകാരം, കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം 16 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഗ്രാമപഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമായുള്ള കരട് നിർദേശങ്ങൾ 18.11.2024 തീയതിയിലെ എസ്.ഡി.സി/994/2024/എസ്.ഡി.സി6 നമ്പർ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്.
പ്രസ്തുത നിർദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിനായി 04.12.2024 വരെ സമയം അനുവദിക്കുകയും, അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണവിധേയമാക്കുകയും പരാതിക്കാരെ മുഖാമുഖം കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്തിട്ടുള്ളതിനാൽ,
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 10-ാം വകുപ്പ് പ്രകാരം അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിനെ ഇതിനോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരം 16 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.